ഇന്ധനവില കുതിക്കുന്നു വ്യത്യാസം രണ്ടാഴ്ച്ചയ്ക്കിടെ പത്താംതവണ
രണ്ടാഴ്ചയ്ക്കിടെ പത്താം തവണയും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോള്‍ ഒരു ലിറ്ററിന് 28 പൈസയാണ് കൂട്ടിയത്. ഡീസലിന് 32 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 94.85 ആയി ഉയര്‍ന്നു. എന്നാല്‍ കൊച്ചിയില്‍ പെട്രോള്‍ വില 93 കടന്നു. 93.07 രൂപയാണ് ഒരു ലിറ്ററിന്. ഡീസലിന് 88.12 ആണ് ഇന്നത്തെ വില.
പത്തും ഇരുപതും പൈസയായാണ് വര്‍ദ്ധന വരുന്നതെങ്കിലും ഓരു വര്‍ഷത്തെ കണക്കെടുത്ത് നോക്കുമ്പോള്‍ ഇന്ധനവില കുതിച്ചുയരുകയാണെന്ന് മനസിലാകും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 രൂപയുടെ വര്‍ധനവാണ് പെട്രോളിനും ഡീസലിനുമുണ്ടായത്. ജനുവരിയിലും ഫെബ്രുവരിയിലും ഇന്ധനവിലയില്‍ റെക്കോഡ് വര്‍ദ്ധനയാണുണ്ടായത്. ഒരിടവേളക്ക് ശേഷം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്.